നാടക നടനും സംവിധായകനുമായ കേരളപുരം കലാം അന്തരിച്ചു

പ്രശസ്ത നാടക നടനും സംവിധായകനുമായ കേരളപുരം കലാം (77) അന്തരിച്ചു. സംസ്ഥാന നാടക അവാർഡ് ജേതാവാണ്. കൊല്ലം സ്വദേശിയാണ്. അര നൂറ്റാണ്ടിനു മേൽ നാടകരംഗത്തു സജീവമായിരുന്നു. കലാനിലയം, സർഗവീണ, നവ ധാര തുടങ്ങിയവർക്കായി 25 നു മേൽ നാടകങ്ങൾ രചിച്ചിട്ടുണ്ട്. 1987 ല്‍ മികച്ച നാടക രചനക്ക് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്ക് സംഗീത നാടക അക്കാദമിയുടെ ആദരം ലഭിച്ചു. മുസ്ലിം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു നാടകം എഴുതി ശ്രദ്ധേയനായി. രണ്ടു നാടകങ്ങൾ സിനിമയായിട്ടുണ്ട്. ജി.എസ്. വിജയൻറെ ഘോഷയാത്ര, താഹ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്നിവ കലാം രചിച്ച നാടകങ്ങൾ അധികരിച്ചു വന്ന ചിത്രങ്ങളാണ്. ഭാര്യ സുബൈദ. മൂന്നു മക്കളുണ്ട്. ഖബറടക്കം നാളെ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top