ശബരിമല യുവതി പ്രവേശനം; സര്‍വ്വകക്ഷിയോഗം ഇന്ന്

ശബരിമല പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന്. നാളെയാണ്  മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങുന്നത്. ഈ പശ്ചാത്തലത്തില്‍  വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കും. യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചിരുന്നു. വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തിലും സര്‍ക്കാറിന് തീരുമാനം എടുക്കേണ്ടി വരും. നിലവില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top