ലിഫ്റ്റിനുള്ളിൽ നാല് വയസ്സുകാരിക്ക് ക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്; യുവതി പിടിയിൽ

ലിഫ്റ്റിനുള്ളിൽ നാല് വയസ്സുകാരിക്ക് ക്രൂരമർദ്ദനം. കുഞ്ഞിനെ മർദ്ദിച്ച് അവശയാക്കിയ ശേഷം മോഷണം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. റിസ്വാന ബീഗമാണ് അറസ്റ്റിലായത്. മുംബൈ ട്രോംബെയിൽ ഇന്നലെയാണ് സംഭവം.

ലിഫ്റ്റിനുള്ളിൽ കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിസ്വാനയെ പോലീസ് പിടികൂടുന്നത്.

ലിഫ്റ്റിനുള്ളിൽ ഉണ്ടായിരുന്ന യുവതി കുട്ടിയെ മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനമേറ്റ് കരയുന്ന കുട്ടിയും വീഡിയോയിലുണ്ട്. ഇവർ കുട്ടിയുടെ കമ്മൽ കവർന്നെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top