Advertisement

വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടിയേക്കും

November 16, 2018
Google News 0 minutes Read

യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടിയേക്കുമെന്ന് സൂചന. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധം നടക്കുന്നത് പരിഗണിച്ചാണ് ഈ നീക്കം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിലയ്ക്കലില്‍ കൂടിക്കാഴ്ച നടത്തി. വിശ്വാസികളെ പരിഗണിച്ചായിരിക്കും ദേവസ്വം ബോര്‍ഡ് അന്തിമ തീരുമാനത്തിലെത്തുക എന്ന് ബോര്‍ഡ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാനിരിക്കെ ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതീ പ്രവേശം അനുവദിക്കരുതെന്നും വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here