ശബരിമലയില്‍ മാധ്യമങ്ങളെ തടയരുത്: ഹൈക്കോടതി

kerala high court

ശബരിമലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി. ശബരിമലയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ എന്നും കോടതി പറഞ്ഞു. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന സ്വകാര്യ ചാനലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ എല്ലാം സുതാര്യമായിട്ടാണ് ചെയ്യുന്നതെങ്കില്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു. അതേസമയം, ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള നിയന്ത്രണം മാത്രമായിരുന്നു എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top