ഇതാണ് ഇഷാ അംബാനിയുടെ മൂന്ന് ലക്ഷം വിലമതിക്കുന്ന വിവാഹ ക്ഷണക്കത്ത് ! അകത്തുള്ളത്…

ഒരു വിവാഹ ക്ഷണക്കത്തിന് എത്ര രൂപ വിലമതിക്കും ? കൂടി പോയാൽ 500 രൂപ…എന്നാൽ അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ക്ഷണക്കത്തിന് വില 3 ലക്ഷം !

ഇത്രമാത്രം വിലമതിക്കാൻ എന്താണ് ഈ ക്ഷണത്തിന്റെ പ്രത്യേകത എന്ന് നോക്കാം. ഒരു പെട്ടിയാണ് വിവാഹ ക്ഷണക്കത്തായി നൽകിയിരിക്കുന്നത്. വെള്ളയും പിങ്കും നിറത്തിലാണ് പെട്ടി. പെട്ടി തുറക്കുന്നത് ഒരു സെറ്റ് കാർഡുകളിലേക്കാണ്. പല നിറത്തിലുള്ള നിരവധി കാർഡുകൾ.

അതിന് താഴെയായി അകത്ത് ഒരു പിങ്ക് നിറത്തിലുള്ള പെട്ടി. ഇതിനകത്തായി നാല് കുഞ്ഞ് പെട്ടികളും. ഓരോന്നും പൂക്കളും വർണ്ണ കല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു പെട്ടിക്കകത്ത് ലക്ഷ്മി ദേവിയുടെ ചിത്രമാണ് വെച്ചിരിക്കുന്നത്. അതിനകത്ത് മാലയമുണ്ട്. അടുത്ത പെട്ടിയിലും മാല തന്നെയാണ്. നാലാമത്തെ പെട്ടിയിൽ സുഗന്ധദ്രവ്യവും ചുവന്ന കല്ല് പതിച്ച മാലയുമാണ്.

ഡിസംബർ 12 നാണ് ഇഷ വിവാഹിതയാകുന്നത്. വ്യവസായി ആനന്ദ് പിരമലാണ് വരൻ. മുംബൈയിലെ ആന്റിലിയയിൽവെച്ചാണ് വിവാഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top