ഗുണ്ടായിസത്തിന് വഴങ്ങില്ല, മഹാരാഷ്ട്രയിലേക്ക് മടങ്ങില്ല; തൃപ്തി ദേശായി

trupti

ശബരിമല സന്ദര്‍ശനത്തിനായി എത്തിയ താന്‍ ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്നും, ഗുണ്ടായിസത്തിന് വഴങ്ങില്ലെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.രാവിലെ നാലേ മുക്കാലോടെ നെമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തിയ്ക്കും സംഘത്തിനും ഇത് വരെ വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാന്‍ സാധിച്ചിട്ടില്ല. അഞ്ചു മണിക്കൂറായി തുടരുന്ന പ്രതിഷേധത്തിന് തന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്ന നിലപാടാണ് തൃപ്തി ദേശായിയ്ക്ക്.
അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണ് എന്നാണ് തൃപ്തി ദേശായി പറഞ്ഞത്. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണ്.  കാര്‍ഗോ കൊണ്ടുവരുന്ന വഴിയിലൂടെ തൃപ്തിയെ കൊണ്ടു വരാനുള്ള ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു. വിമാനത്തവളത്തിന് പുറത്ത് പ്രതിഷേധം കനക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top