തൃപ്തി ദേശായിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

no special protection for trupti desai says police

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ പൂനെ ധനക് വാടിയിലെ വീട്ടിലേക്ക് അയ്യപ്പകർമ്മ സമിതിയുടെ പ്രതിഷേധ നാമജപയാത്ര. പൂനെയിലുളള അയ്യപ്പകർമ്മ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ നാമജപയാത്ര. പ്രതിഷേധ നാമജപയാത്രയില്‍ പങ്കെടുത്തതിലധികവും മലയാളികളാണ്. തൃപ്തി ദേശായി ശബരിമലയിൽ ദർശനം നടത്താനുള്ള നീക്കം ഉപേക്ഷിച്ച് തിരിച്ചുവരണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. തൃപ്തിയെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തിരിച്ചുവരുന്നതിനുളള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം മാത്രമേ നാമജപയാത്ര അവസാനിപ്പിക്കൂ എന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top