രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

rahana fathima

രഹന ഫാത്തിമയുടെ മുന്‍ കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി സിംഗിള്‍ ‍ബെഞ്ച് തള്ളി. രഹനഫാത്തിമയുടെ ശബരിമല സന്ദര്‍ശനം മതവികാരം വ്രണപ്പെടുത്തി എന്ന കേസിലാണ് രഹന മുന്‍കൂര്‍ ജാമ്യം തേടിയത്. പത്തനംതിട്ട പോലീസാണ് കേസ് അന്വേഷിക്കുന്നത്.
താന്‍ ഒരു മതവിശ്വാസിയാണ് അത് കൊണ്ട് തന്നെ ശബരിമലയില്‍ പോകുന്നതിന് തടസ്സമില്ലെന്നാണ് ജാമ്യാപേക്ഷയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ രഹന ഫാത്തിമയുടെ വരവോടെ ശബരിമലയിലെ സ്ഥിതിഗതികള്‍ ആകെ മാറിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.  അതേ സമയം നിലയ്ക്കലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറ് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അനന്തു, ഷൈലേഷ്, അഭിലാഷ്, കിരണ്‍, അഡ്വ. ഗോവിന്ദ് മധുസൂദനന്‍, ഹരികുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top