സന്നിധാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ; അയ്യപ്പഭക്തര്‍ക്ക് അതൃപ്തി

sabarimala nada to open soon for chithira attavishesham

ശബരിമലയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ നിയന്ത്രണങ്ങളില്‍ അയ്യപ്പഭക്തര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

പ്രസാദ കൗണ്ടര്‍ രാത്രി 10 മണിയ്ക്ക് തന്നെ അടയ്ക്കണം. അപ്പം, അരവണ കൗണ്ടറുകള്‍ പത്ത് മണി കഴിഞ്ഞാല്‍ പ്രവര്‍ത്തിക്കരുത്. പിന്നീട് അടുത്ത ദിവസം പുലര്‍ച്ചെ നട തുറക്കുമ്പോള്‍ മാത്രമേ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിക്കാവൂ. മുന്‍ വര്‍ഷങ്ങളിലെല്ലാം 24 മണിക്കൂറും പ്രസാദ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാറുണ്ട്.

സന്നിധാനത്തെ അന്നദാന കൗണ്ടറുകളും രാത്രി അടയ്ക്കണം. 11 മണിവരെ മാത്രമേ അന്നദാന കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാവൂ.

നട അടയ്ക്കുമ്പോല്‍ തന്നെ പുറത്തുള്ള എല്ലാ കച്ചവട സ്ഥലങ്ങളും അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സന്നിധാനത്തെ മുറികളില്‍ താമസം അനുവദിക്കരുതെന്ന് നിര്‍ദേശമുണ്ട്. സന്നിധാനത്തെ മുറികള്‍ രാത്രി പൂട്ടണം. മുറികളുടെ താക്കോല്‍ പോലീസിനെ ഏല്‍പ്പിക്കുകയും വേണം.

ഇക്കാര്യങ്ങളെല്ലാം പോലീസ് രേഖാമൂലം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഇതേകുറിച്ച് വൈകീട്ട് ചര്‍ച്ച ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top