മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം; ശബരിമല നട തുറന്നു

sabarimala

മണ്ഡലകാല തീര്‍ത്ഥാടനത്തിന് ആരംഭം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമല നട തുറന്നു. ഇപ്പോഴത്തെ മേല്‍ശാന്തിമാരുടെ കാര്‍മികത്വത്തിലാണ് നട തുറന്നിരിക്കുന്നത്. നിയുക്ത മേല്‍ശാന്തിമാരെ ഇപ്പോഴത്തെ മേല്‍ശാന്തിമാര്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം സന്നിധാനത്തേക്ക് ആനയിക്കും. ഏതാനും മണിക്കൂറുകളായി ശബരിമലയില്‍ മഴ പെയ്യുന്നുണ്ട്. മഴയെ പോലും അവഗണിച്ച് നിരവധി വിശ്വാസികളാണ് ഇപ്പോള്‍ അയ്യപ്പദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്.

യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയെ തുടര്‍ന്ന് വലിയ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. സന്നിധാനം കനത്ത സുരക്ഷയിലാണ്. സുരക്ഷയുടെ ഭാഗമായി ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top