സൗദിയിൽ ഇടിയോടുകൂടിയ മഴ തുടരും

സൗദി അറേബ്യയിൽ ഇടിയോടു കൂടുയ മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. താഴ്വരകളിലും മലയോരങ്ങളിലും തമ്പടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാനാണ് പ്രത്യേക നിർദേശം.

അൽഖസീം, ഹഫർ അൽ ബാത്തിൻ വിദ്യഭ്യാസ വകുപ്പുകൾ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. റിയാദിൽ കനത്ത മഴക്ക് മുന്നോടിയായി പൊടിക്കാറ്റ് വീശുന്നുണ്ട്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിർദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top