ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തിരിച്ചുപോകുന്നത്: തൃപ്തി ദേശായി

trupti

ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ശബരിമല തീര്‍ത്ഥാടനം നടത്താതെ തിരിച്ചുപോകുന്നതെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആരെയും ഭയപ്പെട്ടല്ല മടങ്ങി പോകുന്നത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് താന്‍ മടങ്ങി പോകാന്‍ സന്നദ്ധത അറിയിച്ചതെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് പോകാന്‍ മറ്റ് സൗകര്യങ്ങളൊന്നും ലഭിച്ചില്ല. ഹോട്ടലുകള്‍ താമസസൗകര്യം ഒരുക്കാന്‍ തയ്യാറല്ലായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താമ് മടങ്ങുന്നത്. എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തിനായി താന്‍ വീണ്ടുമെത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു. ഇനി മുന്‍കൂട്ടി അറിയിക്കാതെയാകും താന്‍ ശബരിമലയിലേക്ക് വരികയെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. 14 മണിക്കൂറോളം നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി കിടന്നശേഷമാണ് തൃപ്തി നാട്ടിലേക്ക് മടങ്ങുന്നത്. പ്രതിഷേധക്കാര്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top