ശബരിമല കയറുന്നതിനിടെ തീര്‍ത്ഥാടക മരിച്ചു

sabarimala nada to open soon for chithira attavishesham

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം മൂലം മധ്യവയസ്‌ക മരണപ്പെട്ടു. വിശാഖപട്ടണത്തിൽ നിന്നുമെത്തിയ ആന്ധ്രാ സ്വദേശി ചന്ദ്രകാന്തമാണ്‌ മരണമടഞ്ഞത്. ഇവർക്ക് 50 വയസ്സായിരുന്നു. ശബരിമലയിൽ അപ്പാച്ചിമേട്ടിൽ വെച്ചാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും ഹൃദയാഘാതം ഉണ്ടാവുന്നതും. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. മണ്ഡല മകരവിളക്ക് പ്രമാണിച്ച് ഇന്നലെയാണ് വൻ പ്രതിഷേധങ്ങൾക്ക് നടുവിലും ശബരിമല നടതുറന്നത്. രണ്ടു മാസത്തെ തീർത്ഥാടനത്തിന് വേണ്ടിയാണ് ശബരിമല ഇന്നലെ ഭക്തർക്കായി തുറന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top