Advertisement

ശബരിമലയിലെത്തിയ കെ. സുരേന്ദ്രന്‍ കരുതല്‍ തടങ്കലില്‍

November 17, 2018
0 minutes Read
K Surendran

ശബരിമലയിലെത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനെ കരുതല്‍ തടങ്കലിലെടുത്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇപ്പോള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സുരേന്ദ്രന്‍ അതിന് വഴങ്ങിയില്ല. ഇപ്പോള്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്. പത്തനംതിട്ട പോലീസ് ആസ്ഥാനത്തേക്കാണ് സുരേന്ദ്രനെ മാറ്റിയിരിക്കുന്നത്. നിലയ്ക്കലില്‍ നിന്നാണ് പോലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ഏഴ് പേരടങ്ങുന്ന സംഘമാണ് സുരേന്ദ്രനൊപ്പം വന്നത്. അതില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ഇരുമുടിക്കെട്ടുണ്ടായിരുന്നത്. അരമണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തുനീക്കിയത്. താന്‍ ഒരു വിശ്വാസിയാണെന്നും മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഗണപതി ഹോമത്തിനായി ചീട്ടെടുത്തിട്ടാണ് പോകുന്നതെന്ന് സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞു. എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള വലിയ പോലീസ് സന്നാഹമാണ് നിലയ്ക്കലില്‍ സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top