Advertisement

രാഹുൽ ഈശ്വർ നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങി; സന്നിധാനത്തേക്ക് പോകാൻ തയ്യാറെടുത്തുവെങ്കിലും സാധിച്ചില്ല

November 17, 2018
Google News 0 minutes Read

ഇന്ന് രാവിലെ നിലയ്ക്കലിൽ എത്തിയ രാഹുൽ ഈശ്വർ നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുൽ ഈശ്വർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ രാഹുൽ ഈശ്വർ സന്നിധാനത്തേക്ക് പോകാൻ തയ്യാറെടുത്തെങ്കിലും പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ മടങ്ങി.

തുലാമാസ പൂജക്കായി നട തുറന്നപ്പോൾ തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാൻ ചിലർ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ വീണ്ടും അറസ്റ്റിലായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here