‘ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ; നാളെ ശബരിമലയിലെത്തും’: എ.എന്‍ രാധാകൃഷ്ണന്‍

an radhakrishnan

കേരളത്തിലെ ജയിലുകള്‍ തയ്യാറാക്കി വെക്കാന്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. ബിജെപി പ്രവര്‍ത്തകരാല്‍ ജയിലുകള്‍ നിറയുമെന്നും രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ദേശീയപാത ഉപരോധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ നാളെ ശബരിമലയിലേക്ക് പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ എന്നും രാധാകൃഷ്ണന്‍ വെല്ലുവിളിച്ചു. പിണറായി വിജയനെ ചവിട്ടി കടലിലെറിയുമെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തൊട്ടാകെ ബിജെപി റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധം നടത്തുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top