Advertisement

നയന്‍താരയ്ക്ക് ആശംസകളുമായി വിഘ്നേഷ്; ചിത്രങ്ങള്‍ കാണാം

November 18, 2018
Google News 19 minutes Read
nayanthara

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ പിറന്നാളാണിന്ന്. നായികയ്ക്ക് ആശംസകളുമായി  ‘ജീവിതത്തിലെ നായകന്‍’ വിഘ്നേഷ് എത്തിയിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം  പിറന്നാളാഘോഷിക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നത് തുറന്ന് സമ്മതിച്ചില്ലെങ്കിലും പരസ്യമാണ്. താരനിശകളിലും പാര്‍ട്ടികളിലും ഒരുമിച്ച് എത്തുന്നതിന് പുറമെ ഇരുവരും ഒരുമിച്ച് യാത്രകള്‍ ചെയ്യുകയും അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുമുണ്ട്.


അതേ സമയം തന്റെ പിറന്നാള്‍ ദിനത്തില്‍ നയന്‍താര ആരാധകര്‍ക്കായി മറ്റൊരു സര്‍പ്രൈസും പുറത്ത് വിട്ടിട്ടുണ്ട്. ‘സൈരാ നരസിംഹ റെഡ്ഡി’ യുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ആരാധകര്‍ക്കായി നല്‍കിയ സര്‍പ്രൈസ്. സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്‌. ചിരഞ്ജീവിയോടൊപ്പം അമിതാഭ് ബച്ചനും എത്തുന്ന  ചിത്രമാണ് ‘സൈരാ നരസിംഹ റെഡ്ഡി. കിച്ചാ സുദീപ്, വിജയ്‌ സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയില്‍ നായികയായി എത്തുന്നതും  നയന്‍താരയാണ്.

നയന്‍താരയുടേയും വിഘ്നേഷിന്റെയും വിവാഹം ഉടന്‍ നടക്കുമെന്നാണ് സൂചന. 2016മുതലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

 

View this post on Instagram

 

: Happy Birthday Queen ❤️| #Nayanthara #VigneshShivn #HBDNayan #TamilCinema #Queen #LadySuperStar

A post shared by Yokeee (@yokesh_a) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here