സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

sabarimala nada to open soon for chithira attavishesham

ശബരിമലയില്‍ പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയാണ് നിയന്ത്രണം. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാൽ പിന്നെ രണ്ട് മണി വരെ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെയാണ് പകലും നിയന്ത്രണമേർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള ബസ്സുകളിൽ ആളുകൾ നിറയുന്നതിനനുസരിച്ച് പുറപ്പെട്ടാൽ മതിയെന്നാണ് പൊലീസ് കെഎസ്ആർടിസിക്ക് നിർദേശം നൽകിയിരിക്കുന്നത്. നിരവധി കെഎസ്ആർടിസി ബസ്സുകൾ ഇപ്പോൾ നിലയ്ക്കൽ പിടിച്ചിട്ടിരിക്കുകയാണ്.

അതേസമയം, പതിവിലും തിരിക്ക് കുറവാണ് ഇന്ന് ശബരിമലയില്‍. സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവായിരുന്നു. മണ്ഡലകാലത്ത് നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും പതിനെട്ടാം പടിയിൽ വരി നിൽക്കാതെ തന്നെ കയറാവുന്ന നിലയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top