ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം; 11.30 മുതൽ 2 മണിവരെ സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ല

ശബരിമലയിൽ പകലും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 11.30 മുതൽ രണ്ട് മണി വരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ല. തിരക്ക് കുറയ്ക്കാനാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.

അതേസമയം, നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് നിർത്തിവെച്ചു. രണ്ട് മണിക്കൂർ നേരത്തേക്കാണ് കെഎസ്ആർടിസി സർവ്വീസ് നിർത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top