കൊൽക്കത്തയിലെ ഏറ്റവും ഉയരമേറിയ ‘ദി 42’ കെട്ടിടത്തിൽ വൻ അഗ്‌നിബാധ

കൊൽക്കത്തയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദി 42 വിൽ വൻ അഗ്‌നിബാധ. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കെട്ടിടത്തിന് ഇന്നലെ വൈകീട്ടാണ് തീപിടിച്ചത്. അഗ്‌നിശമന സേന സ്ഥലത്തെത്തി. തീ കെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല . നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് മറയായി ഉപയോഗിച്ചിരുന്ന ഷീറ്റിന് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് അഗ്‌നിശമന സേന വ്യക്തമാക്കി. പത്താം നിലയിലാണ് തീ പടർന്നിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അഗ്‌നിബാധ. നഗരത്തിൽ പ്രധാന കെട്ടിടങ്ങളിൽ ഒന്നായിരുന്നു ദി 42.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here