ഷോപ്പിയാനയില്‍ ഭീകരര്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി

indian army

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി. സുഹൈൽ അഹ്മ്മദ് ഗാനിയെന്ന യുവാവിനെയാണ് തട്ടിക്കൊണ്ട് പോയത്.  ഷോപ്പിയാനിലെ ഉൾഗ്രാമത്തിൽ നിന്ന്  പുലർച്ചെയാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം അഞ്ച് പേരെ തട്ടിക്കൊണ്ട് പോയിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മറ്റൊരാളെ കൂടി തട്ടിക്കൊണ്ട് പോയിരിക്കുന്നത്. മറ്റുള്ള നാല് പേരെ പിന്നീട്  വിട്ടയച്ചിരുന്നു.

അതേസമയം ഷോപിയാനില്‍ ഇന്ന് പുലർച്ചെ സൈന്യം  നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ  രണ്ട് ഭീകരരെ വധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top