അറസ്റ്റ് ചെയ്തത് മഴ നനയാതിരിക്കാന്‍ നടപന്തലില്‍ കയറി നിന്ന ഭക്തരെ: ചെന്നിത്തല

chennithala

ശബരി മലയിൽ ഭക്തരെ അറസ്റ്റ് ചെയ്യിക്കുന്ന പോലീസ് നടപടി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ല. മഴ നനയാതെ കയറി നിന്ന് ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരേയും ബിജെപിക്കാരാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും പിണറായി വിജയൻ ഹിറ്റ് ലര്‍ ആകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭക്തന്മാരെ അടിച്ചമർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top