ആർബിഐ നിർണായക യോഗം ഇന്ന്

റിസർവ് ബാങ്കിന്റെ നിർണായക ഭരണസമിതിയോഗം ഇന്ന്. ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഭരണസമിതിയിലെ 18 അംഗങ്ങളാണ് പങ്കെടുക്കുക.
സ്വയംഭരണാധികാരത്തെച്ചൊല്ലി കേന്ദ്രസർക്കാറുമായുള്ള ഭിന്നതക്കിടെ നടക്കുന്ന ഈ യോഗം നിർണായകമാകും.
ആർ.ബി.ഐ. ഗവർണറും നാല് ഡെപ്യൂട്ടിമാരുമാണ് ബോർഡിലെ മുഴുവൻ സമയ ഔദ്യോഗിക അംഗങ്ങൾ. ധനമന്ത്രാലയത്തിലെ രണ്ട് സെക്രട്ടറിമാരുൾപ്പെടെ ബാക്കി 13 പേരെ സർക്കാർ നാമനിർദേശം ചെയ്തതാണ്. ഇതിൽ സർക്കാർപ്രതിനിധികളും ഏതാനും സ്വതന്ത്രാംഗങ്ങളും സർക്കാറിന്റെ നിലപാട് അവതരിപ്പിക്കും. എന്നാൽ, ചില സ്വതന്ത്രാംഗങ്ങൾ ഗവർണറെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ചട്ടങ്ങൾ ഇളവുചെയ്ത് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെ സഹായിക്കണമെന്ന കേന്ദ്രനിർദേശം ആർ.ബി.ഐ. തള്ളിയതോടെയാണ് ഭിന്നത തുടങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here