ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ച് മാത്രമേ പരിഗണിയ്ക്കുള്ളൂ എന്ന് സുപ്രീം കോടതി

migrant workers supreme court

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ച് മാത്രമേ പരിഗണിയ്ക്കുള്ളൂ എന്ന് സുപ്രീം കോടതി. റിട്ട് ഹര്‍ജി ഫയല്‍ ചെയ്ത ശൈലജ വിജയന്റെ അഭിഭാഷകന്‍ ഇന്ന് ശബരിമല വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്നായിരുന്നു ശൈലജ വിജയന്റെ അഭ്യര്‍ത്ഥന.

ജനുവരി 22 ന് പരിഗണിക്കാമെന്ന് പറഞ്ഞ പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു. ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ശബരിമല കേസ് മാത്രം നേരത്തെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top