‘സന്നിധാനത്തേക്ക് പോകാനില്ല’; നിരോധനാജ്ഞ ലംഘിച്ച യുഡിഎഫ് നേതാക്കള്‍ സമരം അവസാനിപ്പിച്ചു

യുഡിഎഫ് നേതാക്കള്‍ സന്നിധാനത്തേക്ക് പോകുന്നില്ല. രാവിലെ ശബരിമലയിലെത്തിയ നേതാക്കള്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് തങ്ങള്‍ക്ക് എല്ലാവര്‍ക്കും സന്നിധാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എംഎല്‍എമാരെ മാത്രം മുകളിലേക്ക് വിടാമെന്നായിരുന്നു പോലീസ് നിലപാട്. ഇതിനുപിന്നാലെ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു യുഡിഎഫ് നേതാക്കള്‍. ഏതാനും മിനിറ്റുകള്‍ക്ക് പിന്നാലെ എല്ലാ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും സന്നിധാനത്തേക്ക് വിടാമെന്ന് എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു. എന്നാല്‍, പോലീസ് അനുവാദം നല്‍കിയതോടെ നേതാക്കള്‍ നിലയ്ക്കല്‍ ബേസ് ക്യാംപിലേക്ക് പോയി. പമ്പയില്‍ സമരം അവസാനിപ്പിച്ചാണ് സംഘം മടങ്ങുന്നത്. സന്നിധാനത്തേക്ക് ഇവര്‍ പോകുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top