ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച ആര്‍എസ്എസ് നേതാവിന് സസ്‌പെന്‍ഷന്‍

നവംബര്‍ 18-ാം തിയതി ശബരിമല സന്നിധാനത്ത് സംഘം ചേര്‍ന്നുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവ് രാജേഷ് ആര്‍. നെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. മലയാറ്റൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഫാര്‍മസിസ്റ്റാണ് രാജേഷ്. നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് മൂവാറ്റുപുഴ ജില്ലാ മുന്‍ കാര്യവാഹക് കൂടിയായ ആര്‍. രാജേഷ്. ഇയാളെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ക്രമസമാധാന നില തകര്‍ക്കുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമായതിനാല്‍ വകുപ്പ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശിക്ഷണ നടപടി സംബന്ധിച്ച മാന്വല്‍ ഖണ്ഡിക 16 (4) ലെ പരാമര്‍ശം അനുസരിച്ചുമാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

ഉത്തരവിന്റെ പൂര്‍ണ്ണരൂപം ചുവടെ:

രാജേഷ് (2)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top