പ്രാർത്ഥനായജ്ഞത്തിന് പ്രതിഷേധത്തിന്റെ സ്വഭാവമുണ്ടന്ന് കോടതി

final decision on manju sabarimala entry tomorrow

പ്രാർത്ഥനായജ്ഞത്തിന് പ്രതിഷേധത്തിന്റെ സ്വഭാവമുണ്ടന്ന് കോടതിയുടെ പരാമർശം. ശരണമന്ത്രം ചൊല്ലുന്ന ഗ്രൂപ്പുകളെ തടയാനാവുമോ എന്ന ഹർജിക്കാരുടെ വാദത്തിനാണ് കോടതിയുടെ മറുപടി. രാഷ്ടീയ പാർട്ടി ഭാരവാഹിയിറക്കിയ സർക്കുലർ കണ്ടു വെന്ന് കോടതി. അതിൽ പ്രത്യേക ട്രെയിനിംഗിനെ ക്കുറിച്ച് പറയുന്നുണ്ട്. ശബരിമലയിൽ പോകുന്നവർക്ക് എന്തിനാണ് ടെയിനിംഗ് എന്ന് കോടതി. നേരിടുന്നതിന് സാധനസാമഗ്രികൾ കരുതണമെന്ന് സർക്കുലറിൽ പറയുന്നുണ്ട് ഇരുമുടിയല്ലാതെ എന്തിനാണ് മറ്റു സാധനങ്ങളെന്നും കോടതി ചോദിച്ചു. പ്രാർത്ഥന യജ്ഞവും ശരണ മന്ത്രങ്ങൾ ഉരുവിടുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. ശരണ മന്ത്രമാണ് ഉരുവുടുന്നെത്തിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു. ഭക്തരുടെ ശരണമന്ത്രം തടയരുത്.

62000 പേരാണ് ഇന്നലെ വരെ വന്നത്. നോട്ടീസ് നൽകിയത് 34 പേർക്ക് മാത്രമാണ്. മാർച്ചും പ്രകടനവുമാണ് തടഞ്ഞിട്ടുള്ളത്
ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗം പ്രശ്നക്കാർക്ക് മാത്രമാണ് നോട്ടീസ് നൽകിയിട്ടുള്ളത് നിരോധനാജ്ഞ തീർത്ഥാടകരെ തടയാൻ ഉദേശിച്ചുള്ളതല്ല നിരോധനാജ്ഞ പ്രതിഷേധക്കാർക്കാണ് ബാധകം ഒരു ഭക്തനും പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നാണ് പോലീസ് നല്‍കിയ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top