ശബരിമലയിൽ വാഹനനിയന്ത്രണം; പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ബസിൽ പമ്പയിലേക്ക്

ശബരിമലയിലെ വാഹനനിയന്ത്രണത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ബസിൽ പമ്പയിലേക്ക് തിരിച്ചു. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാകൂ എന്നും കൂടെയുള്ളവർക്ക് കെഎസ്ആർടിസി ബസ്സുകളിൽ പോകാമെന്നും പോലീസ് നിലപാടെടുത്തതോടെയാണ് മന്ത്രി അവരോടൊപ്പം ബസ്സിൽ പോകാൻ തീരുമാനിച്ചത്.

അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി ആരോപിച്ചു.

നിലവിൽ നിലയ്ക്കൽ ബേസ് സ്റ്റേഷനിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ മാത്രമാണ് കടത്തിവിടുന്നത്. നിലയ്ക്കലിൽ സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്തതിന് ശേഷം ബസുകളിൽ വേണം പമ്പയിലേക്ക് പോകാൻ. വാഹനനിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാനത്തിൻറെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top