ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്‌ജെൻഡർമാർക്ക് ധനസഹായം: അനുമതി നൽകിയതായി ആരോഗ്യ മന്ത്രി

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്‌ജെൻഡർമാർക്ക് ധനസഹായം നൽകുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ഒരാൾക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 10 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കാണ് ധനസഹായം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്കായിട്ടുളള പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ട്രാൻസ്‌ജെൻഡർ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സാമുഹ്യനീതി വകുപ്പ് വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും വ്യക്തിഗത ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top