Advertisement

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകൾ തുടങ്ങാൻ മന്ത്രിസഭാ തീരുമാനം

November 21, 2018
1 minute Read
solid waste management project in 7 districts of kerala

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകൾ തുടങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. പൊതു സ്വകാര്യ-പങ്കാളിത്തത്തോടെയാണ് പദ്ധതി. നടപ്പാക്കുക.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മാലിന്യ സംസ്‌കരണ പ്ലാൻറുകൾ വരുന്നത്. 5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന പദ്ധതി. കോഴിക്കോട് ഞെളിയൻ പറമ്പിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. മറ്റ് ജില്ലകളിൽ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് അവിടേയും പദ്ധതി തുടങ്ങും . കെ എസ് ഐ ഡി സി യാണ് പദ്ധതി തയ്യാറാക്കിയത്. ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top