ചാനൽ ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ചു; എംഎൽഎക്കെതിരെ കേസ്

aap mla insulted journalist

ചാനൽ ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ച ആംആദ്മി എംഎൽഎ സോമനാഥ് ഭാരതിക്കെതിരെ കേസ്. ഒരു ലൈവ് ഡിബേറ്റിനിടെയാണ് സോമനാഥ് ഭാരതി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയത്. ലൈംഗിക തൊഴിലാളിയെന്നും, ബിജെപി ഏജന്റെന്നും എംഎൽഎ വിളിച്ചതായാണ് ഇവർ രേഖാമൂലം പരാതി നൽകിയത്.

മാളവ്യ നഗർ എംഎൽഎയാണ് സോമനാഥ് ഭാരതി. അപമാനിച്ചത് കൂടാതെ ചാനൽ പൂട്ടിക്കുമെന്ന ഭീഷണിയും എംഎൽഎ മുഴക്കിയതായി ഇവർ പരാതിയിൽ പറയുന്നു. മാനസികമായി തന്നെ എംഎൽഎ വളരെയധികം അപമാനിച്ചതായി ചാനൽ അവതാരക പറയുന്നു.

എന്നാൽ ചാനലിനും ആങ്കർക്കുമെതിരെ താൻ മാനനഷ്ടത്തിന് കേസ് ഫയൽചെയ്യുമെന്നു സോമനാഥ് പറഞ്ഞു. തന്നെ വിളിച്ചത് എംഎൽഎക്കുവെടിയേറ്റ സംഭവംചോദിക്കാനാണെന്നു പറഞ്ഞുവെന്നും എന്നാൽ സംഭവം അതായിരുന്നില്ലെന്നും ഭാരതി ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top