ഇപ്പോള്‍ ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെന്ന് അപര്‍ണ്ണ ശിവകാമി

ഇപ്പോള്‍ ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെന്ന് അപര്‍ണ്ണ ശിവകാമി. പോലീസ് സംരക്ഷണം ഉണ്ടെങ്കില്‍ ശബരിമലയില്‍ പോകുമെന്ന് അറിയിച്ച പെണ്‍കുട്ടികളോടൊപ്പം പത്രസമ്മേളനത്തിന് എത്തിയ പെണ്‍കുട്ടിയാണ് അപര്‍ണ്ണ. ഇന്ന് രാവിലെ അപര്‍ണ്ണയുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെന്ന് അപര്‍ണ്ണ ശിവകാമി വ്യക്തമാക്കിയത്.
മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനൽച്ചിലുകൾ കല്ലേറിൽ തകര്‍ന്നു. കഴിഞ്ഞ ദിവസം രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here