മന്ത്രിയുടെ കാർ പരിശോധിച്ചിട്ടില്ല : വിശദീകരണവുമായി പോലീസ്

didnt check ministers vehicle explains police

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ലെന്ന് പോലീസ്. മന്ത്രിയുടെ കാറിന് പിന്നാലെ പോയ ഒരു ഇന്നോവാ കാറാണ് പോലീസ് പരിശോധിച്ചത്.

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചു വന്ന മന്ത്രിയുടെ കാർ പമ്പയിൽ നിന്നും പോയി അഞ്ച് മിനിറ്റിന് ശേഷമാണ് ഒരു ഇന്നോവ കാർ പിന്നാലെ പോയത്. നേരത്തെയുണ്ടായ സംഘർഷങ്ങളിലെ പ്രതിയായ ഒരാൾ കാറിലുണ്ടെന്ന സംശയത്തെ തുടർന്നാണ് ആ വാഹനം നിർത്തി പരിശോധിച്ചത്. എന്നാൽ പ്രതി ആ വാഹനത്തിലുണ്ടായിരുന്നില്ല. രാത്രി ഒരു മണിയോടെ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു വാഹനപരിശോധന.

മൂന്ന് വാഹനങ്ങളാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. ഇതിൽ അവസാന വാഹനം വൈകിയാണ് എത്തിയത്. അതിനാലാണ് സംശയത്തെത്തുടർന്ന് ആ വാഹനം തടഞ്ഞത്. വാഹനം തടഞ്ഞപ്പോൾ അതിലുണ്ടായിരുന്നവർ വിളിച്ചതനുസരിച്ച് കടന്നു പോയ മന്ത്രി തിരിച്ച് എത്തുകയായിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.

പരിശോധനയെക്കുറിച്ച് മന്ത്രി വിശദീകരണം തേടിയപ്പോൾ കാര്യങ്ങൾ വ്യക്തമാക്കി. വാഹനം പരിശോധിച്ചതിൻറെ ചെക്ക് റിപ്പോർട്ടും അദ്ദേഹത്തിന് നൽകി ഇതല്ലാതെ അരമണിക്കൂറോളം വണ്ടി റോഡിൽ നിർത്തേണ്ടി വന്നു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും പോലീസ് വിശദമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top