പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം തടഞ്ഞതിന് മുത്തശ്ശനെ കൊലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം തടഞ്ഞതിന് മുത്തശ്ശനെ കൊലപ്പെടുത്തി. കാരേനഹള്ളിയിലാണ് സംഭവം. എഴുപത് വയസ്സുള്ള ഈശ്വരപ്പയാണ് കൊല്ലപ്പെട്ടത്. വധുവിന്റെ പിതാവായ ഈശ്വരപ്പയുടെ മകനും വധുവിന്റെ പിതാവുമായ കുമാറും വരന്റെ പിതാവും ചേര്‍ന്നാണ് കൊലനടത്തിയത്. 15വയസ്സുള്ള കുട്ടിയുടെ വിവാഹമാണ് ഇവര്‍ നടത്താന്‍ ശ്രമിച്ചത്. വിവാഹം നടത്താന്‍ തീരുമാനിച്ച അന്ന് മുതല്‍ ഈശ്വരപ്പ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ചെള്‍ഡ് ലൈനിലും ഇയാള്‍ പരാതി നല്‍കി. തുടര്‍ന്ന് ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റിയിരുന്നു. വാക്കേറ്റത്തിനിടെയാണ് കൊല നടന്നത്. വാക്കേറ്റം മുറുകിയപ്പോള്‍ ഇരുവരും ചേര്‍ന്ന് കല്ലുകൊണ്ട് ഈശ്വരപ്പയുടെ തലയില്‍ ഇടിയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഈശ്വരപ്പയുടെ മകന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വരന്റെ പിതാവ് ഒളിവിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here