‘കോടിയേരിയുമായി സംവാദത്തിന് തയ്യാര്‍’; വെല്ലുവിളി ഏറ്റെടുത്ത് പി.എസ് ശ്രീധരന്‍പിള്ള

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കോടിയേരിയുമായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്. വെല്ലുവിളി ഏറ്റെടുക്കുന്നു. സമയവും സ്ഥലവും കോടിയേരി തീരുമാനിച്ചാല്‍ മതിയെന്നും പി.എസ് ശ്രീധരന്‍പിള്ള തിരിച്ചടിച്ചു. കഴിഞ്ഞ അമ്പത് വര്‍ഷമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തുറന്നുകാണിക്കുമെന്നും പി.എസ് അവകാശപ്പെട്ടു.
പി.എസ് ശ്രീധരന്‍പിള്ളയെ സംവാദത്തിനായി കോടിയേരി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. സര്‍ക്കാറിനെതിരെയാണ് ബിജെപിയുടെ സമരമെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് വരട്ടെ എന്നും ആശയങ്ങള്‍ക്കൊണ്ട് സംവദിക്കാനും ബിജെപിക്ക് മറുപടി നല്‍കാനും സിപിഎം തയ്യാറാണെന്നുമായിരുന്നു കോടിയേരിയുടെ വെല്ലുവിളി. സര്‍ക്കാറിനെതിരെയാണെങ്കില്‍ സംഘപരിവാര്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയാണ് വേണ്ടത്. ശബരിമലയില്‍ തമ്പടിച്ചല്ല പ്രതിഷേധിക്കേണ്ടത്. ശബരിമലയെ ആര്‍.എസ്.എസ് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍. ശബരിമലയുടെ മറവില്‍ സംഘര്‍ഷവും അരാജകത്വവും സൃഷ്ടിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here