ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

sabarimala

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തിൽ പോലീസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. സന്നിധാനം , പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിലവിൽ നിരോധനാജ്ഞ.

ഇന്നലെ നടന്ന നാമജപ യജ്ഞങ്ങളൊന്നും പ്രതിഷേധത്തിലേക്ക് കടന്നില്ല. അതേസമയം, വലിയ നടപന്തലിൽ അവശേഷിക്കുന്ന നിയന്ത്രണങ്ങൾ മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്നലെ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top