ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി ഭക്തര്‍ക്ക് പരിക്ക്. കോട്ടയം പൊന്‍കുന്നത്താണ് സംഭവം. കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുവായൂരില്‍ നിന്ന് വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top