ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍: മുഖ്യമന്ത്രി

sabarimala nada to open soon for chithira attavishesham

അയ്യപ്പ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ വേണ്ടിയാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ശരിയാണെന്ന് കാണിക്കുന്നതാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യഥാര്‍ത്ഥ ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായിരിക്കില്ല നിയന്ത്രണങ്ങള്‍. നിരോധനാജ്ഞ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ്. ഹൈക്കോടതി നിര്‍ദേശം സര്‍ക്കാറിന് അനുകൂലമാണ്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനെത്തുന്നവരെ തടയാനും യഥാര്‍ത്ഥ ഭക്തര്‍ക്ക് സംരക്ഷണം നല്‍കാനുമാണ് നിരോധനാജ്ഞ. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആളുകള്‍ എത്താതിരുന്നാല്‍ ശബരിമലയില്‍ എല്ലാ കാര്യങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയില്‍ പൊലീസ് സേവനം ചെയ്യുന്നത്. എന്നാല്‍, പൊലീസിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അതിന്റെ ഭാഗമാണ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വന്നപ്പോള്‍ ആവശ്യമായ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. മന്ത്രിയെ സ്വകാര്യ വാഹനത്തില്‍ കടത്തിവിടാമെന്നും മറ്റുള്ളവരെ വിടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. അതില്‍ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top