സന്നിധാനത്ത് നാമജപ പ്രതിഷേധം; അമ്പതോളം പേർക്കെതിരെ കേസ്

ശബരിമല സന്നിധാനത്ത് കഴിഞ്ഞ ദിവസം നാമജപ പ്രതിഷേധം നടത്തിയ അമ്പതോളം പേർക്കെതിരെ കേസ്. നിരോധനാജ്ഞ ലംഘനം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്നലെ രാത്രിയോടെ സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജുപവുമായി ഒരുകൂട്ടം ആളുകൾ എത്തിയിരുന്നു. വടക്കേനടയിൽ പോലീസ് ഇവരെ തടയുകയും തുടർന്ന് പതിനഞ്ച് മിനിറ്റോളം വടക്കേ നടയിൽ കൂടിനിന്ന് നാമജപ യജ്ഞം നടത്തുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top