‘ചുമത്തിയത് കള്ളക്കേസുകള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് വേട്ടയാടുന്നു’: കെ. സുരേന്ദ്രന്‍

k surendran

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്ക് എതിരെയുള്ള കേസുകളെല്ലാം കെട്ടിച്ചമച്ചതാണ്. ശക്തമായ ഗൂഢാലോചന ഇതിന് പിന്നില്‍ ഉണ്ട്. വീണ്ടും വീണ്ടും കേസുകള്‍ തനിക്ക് എതിരെ വരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. മ‍ഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍ എന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്ത് തന്നെ വന്നാലും ആചാര സംരക്ഷണത്തിനായി നിലകൊള്ളും. കേസുകളെ നേരിടും നെഞ്ചുവേദന അഭിനയിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 52 കാരിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം സുരേന്ദ്രന് എതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.കെ സുരേന്ദ്രന് പുറമെ അ‍ഞ്ച് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, വിവി രാജേഷ് എന്നിവര്‍ക്ക് പുറമെ സന്നിധാനത്ത് നിന്ന് പിടിയിലായ രജേഷിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top