Advertisement

‘നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല, BJP വികസനം മാത്രം പറഞ്ഞാൽ വോട്ടുകൾ CPIM കൊണ്ടുപോകും’: നേതൃത്വത്തെ വിമർശിച്ച് കെ സുരേന്ദ്രൻ

June 30, 2025
Google News 1 minute Read

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് നേരെ രൂക്ഷ വിമർശനമുയർത്തി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നു പോകരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ ബിജെപി പരാജയപ്പെട്ടു. വികസനം മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ ഹിന്ദു വോട്ടുകൾ സിപിഐഎം കൊണ്ടുപോകും. ജമാഅത്തെ ഇസ്ലാമി – യുഡിഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചാരണം നടത്തണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ,കെ സുരേന്ദ്രൻ,വി മുരളീധരൻ,ജോർജ് കുര്യൻ, സി കൃഷ്ണകുമാർ,ശോഭാ സുരേന്ദ്രൻ,പി കെ കൃഷ്ണദാസ്,എം ടി രമേശ്,പി സുധീർ,എപി അബ്ദുള്ളക്കുട്ടി,കെ എൻ രാധാകൃഷ്ണൻ, എസ് സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Story Highlights : K Surendran against bjp on nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here