‘റണ്‍മഴ പെയ്തില്ല’; ഇന്ത്യയ്ക്ക് ജയിക്കാന്‍ 90 റണ്‍സ്

മെല്‍ബണില്‍ റണ്‍മഴ പെയ്തില്ല. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ വിജയലക്ഷ്യം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ചാണ് ഇന്ത്യയുടെ വിജയലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായി നിശ്ചയിച്ചത്.
ടോസ് ലഭിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 132 റണ്‍സെടുത്ത് നില്‍ക്കെ മെല്‍ബണില്‍ മഴയെത്തി. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ വിജയലക്ഷ്യം 90 റണ്‍സായി നിശ്ചയിച്ചത്. ഇന്ത്യയ്ക്ക് 137 റണ്‍സായിരുന്നു ആദ്യം വിജയലക്ഷ്യമായി നിശ്ചയിച്ചത്. മഴ തുടര്‍ന്നതോടെ വിജയലക്ഷ്യത്തില്‍ വീണ്ടും മാറ്റം വരികയായിരുന്നു.
തുടക്കം മുതലേ റണ്‍സ് കണ്ടെത്താന്‍ ഓസ്‌ട്രേലിയ പ്രയാസപ്പെട്ടു. ബെന്‍ മക്ഡര്‍മോര്‍ട്ടിന്റെ ( പുറത്താകാതെ 30 പന്തില്‍ നിന്ന് 32 റണ്‍സ്) ഇന്നിംഗ്‌സാണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here