Advertisement

‘മഴ കളിച്ചു’; മെല്‍ബണിലെ ട്വന്റി 20 മത്സരം ഉപേക്ഷിച്ചു

November 23, 2018
Google News 1 minute Read

ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിരുന്നു. ഇടക്ക് പെയ്ത മഴമൂലം ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് ഇന്ത്യയുടെ ലക്ഷ്യം ആദ്യം 19 ഓവറില്‍ 137 റണ്‍സായും വീണ്ടും മഴ എത്തിയതോടെ വിജലക്ഷ്യ 11 ഓവറില്‍ 90 റണ്‍സായും പുനര്‍ നിര്‍ണയിച്ചെങ്കിലും മഴ മാറാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചത്. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച് ഓസ്‌ട്രേലിയ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്. രണ്ടാം ട്വന്റി 20 ഉപേക്ഷിച്ചതോടെ മൂന്നാം മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here