ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങവേ അമിത് ഷാ അടിതെറ്റി വീണു

amith shaa

ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങവേ അടിതെറ്റി വീണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോഴായിരുന്നു അപകടം. പരിക്കുകളൊന്നുമില്ലാതെ അമിത് ഷാ രക്ഷപ്പെട്ടു. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.

അമിത് ഷാ വീഴുന്നത് കണ്ട് സ്വീകരിക്കാനായി എത്തിയവര്‍ ഓടിയെത്തുകയും താഴെ വീണുകിടക്കുന്ന അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയുമായിരുന്നു. അദ്ദേഹത്തിന് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കുകയും ചെയ്തു. അതേസമയം അദ്ദേഹത്തിന് കാര്യമായി പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top