എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 11മണിയ്ക്കാണ് യോഗം ചേരുക. സംഘടനയുടെ പ്രസിഡന്റ് നടന് മോഹൻലാല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ഡബ്ല്യുസിസിയുടെ ആവശ്യം ഇന്ന് യോഗത്തില്‍ ചര്‍ച്ചയാവും. ഇക്കാര്യെ ചൂണ്ടിക്കാട്ടി ഡബ്യുസിസി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഡബ്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.