‘അമ്മ’യുടെ സ്റ്റേജ് ഷോയിലും ആഭ്യന്തര പരാതി സെല്‍ വേണം; ഡബ്യൂസിസി

അബുദാബിയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ സ്റ്റേജ് ഷോയ്ക്കും ആഭ്യന്തര പരാതി സെല്‍ വേണമെന്ന് ആവശ്യം. ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണം എന്ന് ഡബ്യൂസിസി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും.

മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി  സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂസിസി പുതിയ ആവശ്യം ഉന്നയിച്ചത്. ഹർജി പരിഗണിക്കാനിരിക്കെ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top