‘ഭക്തര്‍ വിശ്രമിക്കുന്നത് ഒഴിവാക്കാനല്ല നടപ്പന്തല്‍ നനച്ചത്’; ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

സന്നിധാനത്തെ വാടക മുറികൾ പൊലീസ് പിടിച്ചെടുത്തു പൂട്ടിയെന്നും, നടപ്പന്തലിൽ ഭക്തർ വിശ്രമിക്കുന്നത് ഒഴിവാക്കാൻ വെള്ളമൊഴിച്ചെന്നുമുള്ള പ്രചാരണം കള്ളമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

കഴിഞ്ഞ 13ന് നടപ്പന്തലിലൂടെ ട്രാക്ടർ പോയതുമൂലം ചെളിയും പൊടിയുമടിഞ്ഞു കൂടി. ഇത് ഫയർഫോഴ്സ് വെള്ളമൊഴിച്ചു കഴുകിക്കളഞ്ഞിരുന്നു. ഇതാണ് ഭക്തർക്കെതിരായ നടപടിയായി പ്രചരിപ്പിച്ചത്.

നെയ്യഭിഷേകം കഴിഞ്ഞിട്ടും ഇതിനുള്ള രസീതുമായി വരുന്ന ഭക്തരെ അടുത്ത ദിവസം വരെ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്നും ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സൗകര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്.

സന്നിധാനത്തെ സൗകര്യം

– 17,155 ഭക്തർക്ക് താമസിക്കാം

– റൂമുകളിലും ഡോർമിറ്ററികളിലുമായി 6975 ഭക്തർക്ക് താമസിക്കാം

– അന്നദാന മണ്ഡപത്തിന്റെ മുകൾ നിലയിൽ 3000 പേർക്ക് വിരിവയ്ക്കാം

– പണം നൽകി ഉപയോഗിക്കാവുന്ന വിരി ഷെഡുകൾ: 13

സൗജന്യമായി വിരിവയ്ക്കാവുന്ന സ്ഥലങ്ങൾ : വലിയ നടപ്പന്തലിന്റെ ഇരുനിലകൾ, മാളികപ്പുറത്തെ നടപ്പന്തൽ, പ്രസാദമണ്ഡപം നടപ്പന്തൽ, വാവര് സ്വാമി നടയ്ക്ക് മുൻവശം, വടക്കേനട, മരാമത്ത് കോംപ്ളക്സിന് മുൻവശം, ശബരി ഗസ്റ്റ് ഹൗസിന് മുൻവശം, പാണ്ടിത്താവളം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top