കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും

കെ.കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കണെമെന്നാവശ്യപ്പെട്ട് ജെഡിഎസ് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് കൈമാറും. സികെ നാണുവും കെ.കൃഷ്ണൻകുട്ടിയും കോഴിക്കോട് വച്ചാണ് കത്ത് നല്‍കുന്നത്. മന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി കത്ത് നല്‍കുമെന്നും മാത്യുടി തോമസ് വ്യക്തമാക്കിയിരുന്നു. പിളർപ്പൊഴിവാക്കാനാണ് പാർട്ടി തീരുമാനം അംഗീകരിച്ചതെന്നാണ് മാത്യു ടി തോമസ് വ്യക്തമാക്കിയത്.
ഇന്നലെയാണ് മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു തീരുമാനം. ദേവ ഗൗഡയും ഡാനിഷ് അലിയും സി.കെ.നാണുവും കൃഷ്ണൻകുട്ടിയുമായി ബാംഗലൂരുവിൽ നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here