യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ഇന്ന് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ സ്ത്രീകളിടെ മാർച്ച്. നിലക്കലിൽ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നാരോപിച്ചാണ് മാര്‍ച്ച്. രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനിയിൽ നിന്ന് മാര്‍ച്ച് ആരംഭിക്കും.
കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനടക്കമുള്ളവരോട് പോലീസ് മോശമായി പെരുമാറി എന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഇത്തരത്തില്‍ പോലീസ് പെരുമാറിയില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. യതീഷ് ചന്ദ്ര ഡ്യൂട്ടി നിർവഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങൾ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥർക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതിൽ പ്രത്യേകിച്ച് അപാകതയൊന്നുമില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
നിലയ്ക്കലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്നാണ് ദര്‍ശനത്തിന് എത്തിയപ്പോള്‍ പൊന്‍രാധാകൃഷ്ണന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രളയം കഴിഞ്ഞതിനാല്‍ പരിസ്ഥിതി ലോല പ്രദേശമായ ഇങ്ങോട്ട് വാഹനം കടത്തി വിടാന്‍ സാധിക്കില്ലെന്നും. ഇനി അഥവാ വാഹനങ്ങളെ കടത്തി വിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോ എന്നുമാണ് എസ്പി യതീഷ് ചന്ദ്ര ചോദിച്ചത്. ഈ ചോദ്യം തെറ്റായി പോയെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
ശബരിമലയില്‍ നിന്ന് മടങ്ങിയ പെന്‍രാധാകൃഷ്ണന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വാഹനം പോലീസ് തടഞ്ഞു നിറുത്തി പരിശോധിച്ചതും വിവാദത്തിന് ഇടയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here